മുംബൈ: കോവിഡ് കാരണം സമയവും കാലവും തെറ്റിയപ്പോള്‍ ഇന്ത്യന്‍ തുറമുഖത്ത് ചൈനീസ് ഉത്പന്നങ്ങള്‍ എങ്ങോട്ടുപോവണമെന്നറിയാതെ കെട്ടിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ഇന്ത്യന്‍ തുറമുഖങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഏതാണ്ട് 20,000 കോടി രൂപയുടെ ഉല്പന്നങ്ങള്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉല്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റുകള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ഒട്ടവിധത്തിലുള്ള എല്ലാ വിഭഗത്തിലുമുള്ള ഉല്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ട് എന്നാണ് അറിവ്.
കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ ഡിസംബര്‍വരെ കാലഘട്ടത്തില്‍ ഇന്ത്യയിലെ പല കമ്പനികളും വ്യക്തികളും നിരവധി ഓര്‍ഡറുകള്‍ പ്ലയിസ് ചെയ്തിരുന്നു. അവയൊക്കെ ലോക്ഡൗണ്‍ കാരണം ഇറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഏറെ കാലത്തിന് ശേഷമാണ് ഇവയെല്ലാം ഇന്ത്യന്‍ തുറമുഖങ്ങളില്‍ വന്നിറങ്ങിയത്. അതോടെ അവയുടെ കൃത്യമായ വിതരണവും മറ്റു കാര്യങ്ങളും നടക്കാതെയായി. ഫലമാണെങ്കില്‍ എല്ലാ പ്രൊഡക്ടുകളും പാക്ക് ചെയ്ത രീതിയില്‍ തന്നെ ഇന്ത്യന്‍ തുറമുഖത്ത് അടിഞ്ഞു കിടക്കുകയാണ്. ഇവ ഉടനെ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേ്േസ് സെക്രട്ടറി പ്രവീണ്‍ ഖാണ്ഡേവാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അപ്രതീക്ഷിതമായി ചൈന-ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും ഇതിനുള്ള പ്രധാനകാരമായി.