പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ നിർമ്മിച്ച പ്രത്യേക ‘എയർ ഇന്ത്യ വൺ’ വിമാനം ഒക്ടോബർ 1 വ്യാഴാഴ്ച ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയെ കൂടാതെ രാഷ്‌ട്രപതിയും, ഉപരാഷ്‌ട്രപതിയും ഈ വിമാനം ഉപയോഗിക്കും. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ എയര്‍ഫോഴ്‌സ് വണ്ണിന് തുല്യമായ സവിശേഷതകൾ എയര്‍ ഇന്ത്യ വണ്ണിലും ഒരുക്കിയിട്ടുണ്ട്.
ഓരോ എംബ്രെയർ 135 ലും മിസൈൽ-വ്യതിചലന സംവിധാനങ്ങൾ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക ഫ്ലൈറ്റ് മാനേജുമെന്റ് സിസ്റ്റം, കാറ്റഗറി II ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ആഡംബര സൗകര്യങ്ങള്‍, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്‌ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ വായുവിൽ നിന്നുതന്നെ ഇന്ധനം നിറയ്ക്കാനുള്ള കഴിവും ഈ വിമാനത്തിനുണ്ട്. ഈ വിമാനത്തിന്റെ അടുത്ത ഭാഗത്തായി ഒരു ജാമർ ഉണ്ട്. ശത്രുവിന്റെ റഡാർ സിഗ്നലിനെ തടസ്സപ്പെടുത്താൻ ഇതിന് ശക്തിയുണ്ട്.
എയർ ഇന്ത്യാ വണ്‍ വിമാനത്തിന്റെ വില 1350 കോടി രൂപ (19 കോടി ഡോളര്‍)ആണ്. ഈ സൂപ്പർ വിഐപി വിമാനം പ്രവർത്തിപ്പിക്കുന്നത് എയർ ഇന്ത്യയല്ല ഇന്ത്യൻ വ്യോമസേനയാണ്. അതിനായി ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. ഇനിയും കൂടുതല്‍ പൈലറ്റുമാരെ പരിശീലിപിക്കുമെന്നും വ്യോമസേന അറിയിച്ചു.





































