മുംബൈ: കാറുകൾ മുതൽ വസ്ത്രങ്ങൾ, ഉരുക്ക് വരെ മിക്കവാറും എല്ലാം വിൽക്കുന്ന ഇന്ത്യയുടെ കമ്പനിയായ ടാറ്റ ഗ്രൂപ്പ്, ഇ-കൊമേഴ്‌സിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ ഓൺലൈൻ റീട്ടെയിലർമാരെ വാങ്ങാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട്.
ഇ കൊമേഴ്‌സ് കമ്പനികളായ ഇന്ത്യ മാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ് എന്നിവയില്‍ ഓഹരി പങ്കാളിത്തം നേടി ഇ കൊമേഴ്‌സ് രംഗത്ത് സജീവമാകാനാണ് ടാറ്റയുടെ പദ്ധതി.
പുതിയതായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങാൻ വേണ്ടിയുള്ള പദ്ധതികളും ഇതിലേക്ക് ടാറ്റാ ഗ്രൂപ്പ് നിക്ഷേപകരെ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാൽ ഈ റിപ്പോര്‍ട്ടുകളെ കുറിച്ച് ടാറ്റ ഗ്രൂപ്പോ കമ്പനികളോ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല