കുവൈറ്റ് സിറ്റി: പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുത് നിരോധിച്ച് കുവൈറ്റ്. തലസ്ഥാനത്തെ പ്രാദേശിക അധികാരികൾ ഒരു പതിറ്റാണ്ട് മുമ്പ് പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിയമലംഘനങ്ങൾ തുറന്നുകാട്ടുന്ന 16 റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് അറിയിപ്പുകൾ നൽകിയിട്ടുള്ളതെന്ന് കുവൈറ്റ് സിറ്റി ഗവർണർ തലാൽ അൽ ഖാലിദ് അറിയിച്ചു.
കാർപ്പെറ്റുകളും അലങ്കാര കർട്ടണുകളും കഴുകി ബാൽക്കണികളിൽ വിരിക്കുന്നതും, തുണികൾ കഴുകി റോഡുകൾക്ക് അഭിമുഖമായി ഉണങ്ങാൻ ഇടുന്നതും വിലക്കേർപ്പെടുത്തിയിട്ടുണ്ട് എന്ന് കുവൈറ്റ് സിറ്റി ഗവർണർ തലാൽ വ്യക്തമാക്കി.
നിയമം ലങ്കിക്കുന്നവർക്കെത്തിയ നിയമനടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.







































