കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ അത്യുഗ്രമായ സ്ഫോടനത്തിൽ മൂന്ന് പേർ മരണപ്പെട്ടു നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് എന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ മസ്കാൻ ചൗരംഗിയിൽ ബുധനാഴ്ച രാവിലെയാണ് അത്യുഗ്രൻ സ്ഫോടനം നടന്നത്.
പരിക്കേറ്റവരെ ഉടനെതന്നെ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും പോലീസും ചേർന്ന് പട്ടേൽ ഫൗണ്ടേഷൻ ആശുപത്രിയിൽ എത്തിച്ചു. സമീപത്തെ മറ്റ് ആശുപത്രികളിലും കുറച്ചുപേർ ചികിത്സയിൽ ഉണ്ടെന്നാണ് അറിവ് . സ്ഫോടനത്തിലെ ഉറവിടം മറ്റു കാരണങ്ങളോ പോലീസുകാർക്ക് ഇതിനകം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. തീവ്രവാദി ആക്രമണത്തിന് സാധ്യതകളെയും തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറഞ്ഞു.
ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തി എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . എങ്കിലും സ്ഥലത്ത് ബോംബ് സ്ക്വാഡും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. സ്ഫോടനത്തിൽ സമീപത്തുള്ള ബിൽഡിംഗ് കേൾക്കും വീടുകൾക്കും കാര്യമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. സമാനരീതിയിൽ ജിന്ന കോളനിക്ക് സമീപം ബസ് ടെർമിനലിൽ ഇതുപോലെ കഴിഞ്ഞദിവസം ശക്തമായ സ്ഫോടനം ഉണ്ടാവുകയും കുറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു എന്നാൽ ആളപായം ഉണ്ടായിരുന്നില്ല





































