ഹൈദരാബാദ്: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനായി എത്തിച്ച പണം പോലീസ് പിടിച്ചെടുത്തു. ഒരു കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ഭാര്യാ സഹോദരന്‍ സുരഭി ശ്രീനിവാസ് റാവുവും ഡ്രൈവറുമാണ് പോലീസ് പിടിയിലായത്. ദുബ്ബാക്ക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഇവർ പണം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒരു കോടി രൂപയുടെ കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. നേരത്തേയും സ്ഥാനാര്‍ത്ഥി രഘുനന്ദന്‍ റാവുവിന്റെ ഭാര്യയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 18.65 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
വോട്ടര്‍മാരെ സ്വാധീനിക്കാൻ വേണ്ടി കോടിക്കണക്കിന് രൂപ ബി.ജെ.പി ഇറക്കുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കുറഞ്ഞത് അഞ്ച് ഇടങ്ങളിൽ നിന്നെങ്കിലും ഇത്തരത്തില്‍ പണം പിടികൂടിയിട്ടുണ്ട്.






































