gnn24x7

15 വർഷം മുമ്പ് കാണാതായ ഒരു പോലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ഫുട്പാത്തിൽ നിന്നും കണ്ടെത്തി

0
298
gnn24x7

ഗ്വാളിയോര്‍:15 വർഷം മുമ്പ് കാണാതായ ഒരു പോലീസ് ഉദ്യോഗസ്ഥനെ മധ്യപ്രദേശിലെ ഗ്വാളിയറിന്റെ ഫുട്പാത്തിൽ ഗ്വാളിയോര്‍ ഡിഎസ്പിയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കണ്ടെത്തി. മാനസിക വിഭ്രാന്തിയിൽ നിന്ന് കഷ്ടപ്പെടുന്ന അദ്ദേഹത്തെ തീർത്തും അസ്വസ്ഥമായ അവസ്ഥയിലാണ് കണ്ടെത്തിയത്.

മാലിന്യക്കൂമ്പാരത്തിൽ അവശേഷിക്കുന്ന ഭക്ഷണത്തിനായി തിരയുന്ന അദ്ദേഹം തണുപ്പിൽ നന്നായി വിറയ്ക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥർ ഇത് കണ്ട് തന്റെ ജാക്കറ്റ് അദ്ദേഹത്തിന് നീട്ടി. അപ്പോൾ സംഭവിച്ചത് അദ്ഭുതമായിരുന്നു. അയാൾ പോലീസുകാരുടെ പേര് വിളിക്കുകയുണ്ടായി.

വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ അവർ തിരിച്ചറിഞ്ഞു മുമ്പിൽ നിൽക്കുന്നത് 15 വർഷം മുൻപ് കാണാതായ തങ്ങളുടെ സഹപ്രവർത്തകനാണെന്നു. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥരായ തോമറും ബഹദൂറും അദ്ദേഹത്തെ ഒരു എൻ‌ജി‌ഒ നടത്തുന്ന ഒരു അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ കൂടുതൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ കുറച്ചുകാലം താമസിക്കും.

“1999 ൽ ഞങ്ങളോടൊപ്പം പോലീസ് സേനയിൽ ചേർന്ന ഒരു നല്ല അത്‌ലറ്റും ഷാർപ്പ് ഷൂട്ടറുമാണ് മിശ്ര. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങൾ നേരിട്ടു തുടങ്ങി. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ചികിത്സിച്ചു,ചികിത്സയിലിരിക്കെയാണ് മനീഷിനെ കാണാതാവുന്നത്,” തോമർ പറഞ്ഞു.

അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയും അദ്ദേഹത്തെ വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യുമെന്ന് ഡിഎസ്പി അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here