ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം ഹോട്ടൽ മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ സീരിയൽ നടി വി.ജെ.ചിത്ര (28) ആണ് മരിച്ചത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന ‘പാണ്ഡ്യൻ സ്റ്റോർസ്’ എന്ന സീരിയലിലെ ‘മുല്ലൈ’ എന്ന കഥാപാത്രത്തിലൂടെയാണ് വി.ജെ.ചിത്ര ശ്രദ്ധ നേടിയത്.
ചിത്ര സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞു പുലർച്ച 2.30 ഓടെ നസ്രത്ത്‌പേട്ടൈയിലെ ഹോട്ടലിൽ എത്തി. സുഹൃത്തിനോട് കുളി കഴിഞ്ഞു കാണാം എന്ന് പറഞ്ഞു പോയ ചിത്രയെ ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് അയാൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ മുറി തുറക്കുകയായിരുന്നു. അപ്പോഴാണ് ചിത്രയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.


































