ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് വരുന്ന എല്ലാവര്‍ക്കും എയര്‍പോര്‍ട്ടില്‍ കോവിഡ് ടസ്റ്റ് നിര്‍ബന്ധമാക്കി. യാത്ര സംബന്ധിച്ചും കോവിഡിന്റെയും പ്രശ്‌നം പരിശോധിക്കുന്ന പ്രത്യേക ഒറിയാച്ചാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കി പറയുന്നത്. അതേസമയം ആവശ്യമുള്ള കോവിഡ് ടസ്റ്റുകള്‍ക്കുള്ള ചിലവുകള്‍ക്ക് സബ്‌സിഡി നല്‍കിക്കൊണ്ട് വിമാന യാത്രയെ പ്രോത്സാഹിപ്പിക്കണമെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇപ്പോള്‍ പരമാവധി നല്‍കേണ്ടുന്ന തുക 50 യൂറോ ആണ് എന്ന് കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ ഒ ഡോണല്‍ വ്യക്തമാക്കി. ഇതെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് ടിഡികളും സെനറ്റര്‍മാരും ലെയ്ന്‍സ്റ്റര്‍ ഹൗസില്‍ നല്‍കിക്കഴിഞ്ഞു. ക്രിസ്തുമസ് സന്ദര്‍ഭത്തില്‍ വിമാന യാത്രയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതു കൂടുതല്‍ സുരക്ഷിതമാക്കുവാനുമാണ് ഈ നടപടിയെന്നാണ് അവര്‍ പറയുന്നത്.
അതേസമയം ഓറഞ്ച്, ചുവപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്ര തുടങ്ങുന്നതിന് മുന്‍പ് പരിശോധന അത്യാവശ്യമാണ്. ഒരു ടെസ്റ്റിന് ഇപ്പോള്‍ 50 യൂറോയില്‍ കൂടുതല്‍ യാത്രക്കാര്‍ നല്‍കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.