ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്‍ പള്ളിക്കു മുന്നിൽ വെടിവയ്പ്. കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ്. ജോണ്‍ ദ ഡിവൈനില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. സംഭവം നടന്നത് ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു.
ക്രിസ്തുമസ് കരോള്‍ സംഗീതപരിപാടി അവസാനിച്ചതിന് പിന്നാലെ കരോളിനായി ഒത്തുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് ആണ് അക്രമി വെടിവെച്ചത്. പരിപാടിക്ക് ഉണ്ടായിരുന്ന പോലീസുകാർ അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി.
നൂറ് കണക്കിന് ആളുകളാണ് പരിപാടിക്കെത്തിയിരുന്നത്. 20 തവണയോളം അക്രമി വെടിവെച്ചിരുന്നു. എന്നാൽ വെടിവെപ്പില്‍ ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.