കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി എന്‍.വേണുഗോപാല്‍ ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഐലൻഡ് നോർത്ത് വാർഡിലാണ് വേണുഗോപാൽ പരാജയപ്പെട്ടത്.
ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പത്മകുമാരിയാണ് വിജയിച്ചത്. കൊച്ചി കോര്‍പറേഷനില്‍ എട്ടിടങ്ങളില്‍ യുഡിഎഫും ഏഴ് ഇടങ്ങളില്‍ എല്‍ഡിഎഫും മുന്നേറുകയാണ്. ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.
നിലവിലെ ലീഡ് നിലയനുസരിച്ച് മുനിസിപ്പാലിറ്റികളില്‍ യു ഡി എഫ് ആണ് മുന്നിൽ. മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്.