മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. 138 വോട്ടുകള്‍ക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. മലപ്പുറം വളാഞ്ചേരി നഗരസഭയിലെ വാര്‍ഡാണ് കെ ടി ജലീലിന്റെത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. 86 മുനിസിപ്പാലിറ്റികളില്‍ 40 ഇടത്ത് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 34 ഇടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നുണ്ട്.
കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാലും പരാജയപ്പെട്ടു. ഐലൻഡ് ഡിവിഷനിൽഒരു വോട്ടിനാണ് എൻ വേണുഗോപാൽ പരാജയപ്പെട്ടത്.