ന്യൂഡല്‍ഹി: കര്‍ഷക സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ആംആദ്മി മുഖ്യമന്ത്രി കെജ്‌രിവാള്‍ പരസ്യമായി നിയമസഭയിലും കര്‍ഷക സമരത്തെ അനുകൂലിച്ചതോടെ ബി.ജെ.പി കര്‍ഷക സമരത്തിനെതിരെ പ്രചരണം ആരംഭിച്ചിരുന്നു. ഇത് വ്യാജപ്രചരണമാണെന്നും ഇതിനെതിരെ ബോധവത്കരണവുമായി സി.പി.എം. പോളിറ്റ് ബ്യൂറോ മുന്നിട്ടിറങ്ങുകയാണെന്ന ശനിയാഴ്ച ചേര്‍ന്ന യോഗം ഐകകണേ്ഠ്യന തീരുമാനിച്ചു.
കര്‍ഷക സമരത്തെ ദുര്‍ബലമാക്കി, ഇല്ലായമ ചെയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. കര്‍ഷക സമരം ഒറ്റക്കെട്ടായി ദിവസം കഴിയുന്തോറും ശക്തമായി വരുന്നതും രാജ്യത്തെ ഒട്ടനവധി സംഘടനകളും കര്‍ഷക സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തെ പിന്തുണയ്ക്കാന്‍ തുടങ്ങിയതോടെ സമരം ശക്തിപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പി ഇതിനെതിരെ വ്യാജ പ്രചരണങ്ങളും കുത്തിത്തിരിപ്പുകളും നടത്തുന്നുവെന്നും അത് തുറന്നു കാണിക്കുവാനുള്ള ബോധവത്കരണവും പ്രവര്‍ത്തനവും ഏകോപിക്കുവാനാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ തീരുമാനം.