gnn24x7

അഭയ കേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റ‌ർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

0
227
gnn24x7

തിരുവനന്തപുരം: അഭയ കേസില്‍ പ്രതികളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റ‌ർ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. രണ്ട് പ്രതികൾക്ക് അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

അഭയ കൊല്ലപ്പെട്ടതിന് 28 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്നലെ ശിക്ഷ വിധിച്ചത്. ജെഡ്ജി കെ.സനൽകുമാറാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ.

സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. താൻ അർബുദ രോഗിയാണെന്നും പ്രായം പരിഗണിച്ചു ശിക്ഷയിൽ ഇളവ് നൽകണമെന്നും കോട്ടൂരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും വാദിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here