ന്യുഡൽഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി മോദിയുടെ ഈ പരിപാടി നടക്കുന്നത്.
രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18,000 കോടിയുടെ സഹായം പ്രധന്‍ മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നുണ്ട്. അതായത് ഇന്ന് ഓരോ കർഷകർക്കും 2000 രൂപ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. അതിനു ശേഷമാവും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. അതേസമയം ചടങ്ങില്‍ ആറ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി ചടങ്ങിൽ അദ്ദേഹം സംവദിക്കും.
പിഎം-കിസാൻ പദ്ധതി പ്രകാരം, കർഷകർക്ക് ഒരുവർഷം ലഭിക്കുന്നത് 6000 രൂപയാണ്. മൂന്ന് തുല്യ ഗഡുക്കളായി 2000 രൂപ വീതമാണ് നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്.