തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേരള പോലീസിന്റെ പിടിപ്പുകേടാണ് വന്‍ ദുരന്തത്തിനും തുടര്‍ പ്രശ്‌നങ്ങള്‍ക്കും എല്ലാം കാരണമെന്ന് ആരോപിച്ച് കേരള പോലീസിന്റെ വെബ്‌സൈറ്റ് കേരള പോലീസ് അക്കദമി ഔദ്യോഗിക വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.
കേരള സൈബര്‍ വാരിയേഴ്‌സ് തന്നെയാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പൊതുജനങ്ങളോടായി പറഞ്ഞത്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിച്ച് ക്രമസമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബന്ധരായ പോലീസ് സ്വന്തം അച്ഛനും അമ്മയും കണ്‍മുന്നില്‍ വെന്തരിച്ചു വെണ്ണീ്യ ആയപ്പോള്‍ ആ കുട്ടികളുടെ മാനസിക അവസ്ഥ പോലും കണക്കിലെടുക്കാതെയാണ് പെരുമാറിയത് എന്നാണ് ഫെയ്‌സ്ബുക്കില്‍ അവര്‍ പറയുന്നത്.
പോലീസ് കുട്ടികളോട് കാണിച്ച രീതി തികച്ചും തെറ്റാണ്. ഈ വീഡിയോയില്‍ പോലീസിന് സാധാരണക്കാരോടുള്ള സമീപനം കൃത്യമായി മനസിലാക്കാം. പോലീസ് അക്കാദമിയില്‍ ജനങ്ങളെ സേവിക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും സര്‍വ്വേപരി മനുഷ്യത്വമുള്ളവരാണെന്ന് ഉറപ്പു വരുത്തി സമൂഹത്തിലേക്ക് അയക്കണം എന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.







































