തിരുവനന്തപുരം: ഇന്ന് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ കടുപ്പിക്കും എന്നതില്‍ മുഖം നോക്കാതെ നടപടി എടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം, മുഖാവരണം എന്നിവ ധരിക്കാത്തവര്‍ക്കെതിരെ നിയന്ത്രണം കഠിനമായിരിക്കും. സംസ്ഥാനത്ത് ആളുകള്‍ സംഘം ചേര്‍ന്നുള്ള ഒരു പൊതുപരിപാടികളും അനുവദിക്കുന്നതല്ല എന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.
ചെറിയ രീതിയിലുള്ള രണ്ട് മൂന്നോ ആളുകള്‍ ചേര്‍ന്നുള്ള ആഘോഷങ്ങള്‍ പോലും രാത്രി 10 മണിയ്ക്ക് മുന്‍പ് അവസാനിപ്പിക്കണം. 10 മണികഴിഞ്ഞ് സംഘം ചേരുന്ന എല്ലാവരെയും പോലീസ് അറസ്റ്റു ചെയ്യും. പിന്നെ ന്യൂയര്‍ പോലീസ് സ്റ്റേഷനില്‍ ആഘോഷിക്കാം. പുതിയ കോവിഡ് സ്‌ട്രെയിന്‍ കണ്ടെത്തിയതിന്റെ പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണിത്. നിയന്ത്രണം 30, 31, 1 തീയതികള്‍ വരെ നിലനില്‍ക്കും.
പത്തുവയസ്സിന് താഴെയുള്ള കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ പാടില്ല. പുതുവത്സരം ആഘോഷിക്കുന്ന ബീച്ച്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെൻറുകൾ എന്നിവിടങ്ങളിൽ പോലീസ് കർശനനിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തും. ആഘോഷങ്ങളുടെ ഭാഗമായി ബൈക്ക്, കാർ റേസിങ്, പരസ്യമായ മദ്യപാനം എന്നിവ അനുവദിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വനിതാ പോലീസുദ്യോഗസ്ഥരെയും മഫ്ടി പോലീസിനെയും വിന്യസിപ്പിക്കും. നഗരത്തിലെ മുഴുവൻ സി.സി.ടി.വി. ക്യാമറകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ക്യാമറ സംവിധാനത്തോടുകൂടി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ പട്രോളിങ് നടത്തും. ഡ്രോൺ ക്യാമറ ഉപയോഗിച്ച് സിറ്റി മുഴുവൻ പോലീസ് നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. പുതുവത്സരാഘോഷം നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ/സ്ഥാപനങ്ങൾ അതത് പോലീസ് സ്റ്റേഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.
കഴിഞ്ഞ മൂന്നര മാസത്തോളമായി ഇന്ത്യയിലെ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു വരുന്നു. പക്ഷേ, അപ്പോഴും കേരളമാണ് വ്യാപന നിരക്കിന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നതും കേരളത്തിനെ സംബന്ധിച്ചിടത്തോളം ആശങ്ക ജനിപ്പിക്കുന്നതുമാണ്.





































