By: Raju Kunnakattu
ഡബ്ലിൻ: അയർലണ്ടിലേയും ഇന്ത്യയിലേയും വശ്യമായ പ്രകൃതിസൗന്ദര്യവും,ദേവാലയ മനോഹരിതയും കോർത്തിണക്കി മനോരമ മുസിക് അവതരിപ്പിച്ച ആത്മസ്വരൂപൻ’ എന്ന ക്രിസ്ത്യൻ ഭക്തിഗാനം സംഗീതസ്വാദകരുടെ മനം കവരുന്നു. സിമി റോബിന്റെ രചനയിൽ ഹേമന്ത് പള്ളത്ത് സംഗീതം നൽകി ശ്രുതിമധുരമായി ഗാനം ആലപിച്ചിരിക്കുന്നത് ലിജു ജോണും(അയർലണ്ട്), ബിന്ധ്യ സാജനുമാണ്. ഗാനത്തിന് കോറസ് പാടിയത് സ്നേഹ ജെറോമും സൗമ്യ ജെറോമുമാണ്. ഫ്ലൂട്ട് ജോസഫ് മാടശ്ശേരിയും, വയലിൻ ഫ്രാൻസിസ് സേവ്യറും, തബല ബാലു കൊല്ലവും നിർവഹിച്ചു.മ്യൂസിക് പ്രോഗ്രാമർ ഡെനി ഡെൻസിൽ ഫെർണാണ്ടസ് ,മിക്സിങ് അനിൽ അനുരാഗ് എന്നിവരാണ്.
വീഡിയോഗ്രാഫി ശ്യാം എസാദ് (അയർലണ്ട്), എസ് പി ശരത് എന്നിവരാണ്.എഡിറ്റിംഗ് ശ്യാം എസാദും, നിർമ്മാണം സോണിയ ജോണുമാണ്. ജിസ്‌റ്റോ ജോർജ്, സാജൻ പോൾ, നീനു മനീഷ്, ബിബിൻ ദേവസ്യ എന്നിവരും ഈ ഗാനത്തിന്റെ അണിയറയിലുണ്ട്. സ്നേഹം മുറിവേൽക്കുന്ന സഹന വഴികളിൽ, ക്രൂശിതന്റെ ലാവണ്യത്തിൽ, കാൽവരിയെ തഴുകുമ്പോൾ, നിറമിഴികളോടെ ആത്മസ്വരൂപനിൽ വിലയം പ്രാപിക്കുവാൻ കൊതിക്കുന്ന മനസ്സുകളിലേക്ക് ഒരു നീരുറവയായി ഈ ഗാനം ഒഴുകിയെത്തും എന്നുറപ്പ്.



































