സംസ്ഥാനത്ത് പുതുതായി 4,892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 4,032 ആയി.
കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂർ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂർ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസർഗോഡ് 73 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 90 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 4497 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.








































