രതീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിംഹൗസിൻ്റ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നുള്ള സെല്ലുലോയ്ഡ് മാർഗും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പത് വെള്ളിയാഴ്ച്ച കൊച്ചി കടവന്ത്രയിലെ കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

അഭിനേതാക്കളും അണിയറ പ്രവർത്തകരുംബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ശീടൊളിൻസ് സിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകനായ ബ്ലെസ്സി ഫസ്റ്റ് ക്ലാപ്പും നൽകി.പ്രശസ്ത സംവിധായകനായ ലാൽ ജോസ് ആശംസകൾ അർപ്പിക്കാൻ സന്നിഹിതനായിരുന്നു. രതീഷ് അമ്പാട്ട് ലാൽ ജോസിൻ്റെ പ്രധാന സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുരളി ഗോപിയാകട്ടെ ആദ്യമായി ഒത തിരക്കഥ രചിക്കുന്നത് ലാൽ ജോസിൻ്റെ രസികൻ എന്ന ചിത്രത്തിലൂടെയാണ്. വിജയ് ബാബു നായകനായി അഭിനയിച്ച ‘നീനാ എന്ന ചിത്രം സംവിധാനം ചെയ്തതും ലാൽ ജോസാണ്.

ഇങ്ങനെ നിരവധി ബന്ധങ്ങൾ ഇവർക്കിടയിലുണ്ട്.വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളീ ഗോപി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.പ്ഥ്വിരാജ് ഇന്ദ്രജിത്ത്, സൈജു ക്കുറുപ്പ്., വിജയ് ബാബു, സിദ്ദിഖ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ഷാജുശ്രീധർ, സുനിൽ നെല്ലായ്, ഇഷാ തൽവർ, ഹന്ന റെജി കോശി, ശ്രീലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾസുനിൽ കെ.എസ്.ഛായാഗ്രഹണവും ദീപു എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- സുനിൽ കെ.ജോർജ്, കോസ്റ്റ്യും – ഡിസൈൻ -സമീരാനിഷ്,മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു: ജി.സുശീലൻ എക്സിക്കുട്ടീവ് പ്രൊഡ്യൂർ- വിനയ് ബാബു. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം ഫ്രൈഡേ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.






വാഴൂർ ജോസ്. ഫോട്ടോ – ശ്രീനാഥ്





































