gnn24x7

സിദ്ധാർത്ഥ് ഭരതൻ്റെ ‘ചതുരം’ – ആരംഭിച്ചു

0
344
gnn24x7

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന. ചതുരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ആരംഭിച്ചു,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘ജിന്ന് ‘ എന്ന ചിത്രത്തിശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗ്രീൻവിച്ച് എൻ്റെർടൈൻമെൻ്റ്സ്- ആൻഡ് യെല്ലോ ബേർഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിനീത അജിത്, ജോർജ് സാൻ്റിയാഗോ, ജമീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ, എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

യുവനിരയിലെ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാസ്വികാവിജയൻ, ലിയോണലിഷോയ്, ശാന്തി ബാലചന്ദ്രൻ , അലൻസിയർ, നിഷാന്ത് സാഗർ, കെ.പി.എ.സി.ലളിത, ജാഫർ ഇടുക്കി, എന്നിവരും പ്രധാന താരങ്ങളാണ്. സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത്. സംഗീതം- പ്രശാന്ത് പിള്ള പ്രതീഷ് വർമ്മ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അഖിൽ രാജ് ചിറയിൽ, മേക്കപ്പ്- അഭിലാഷ്.എം, കോസ്റ്റ്യം – ഡിസൈൻ – സ്റ്റെഫി സേവ്യർ അസ്സോസ്സിയേറ്റ് ഡയറക്ടർ -അംബ്രോവർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ -മനോജ് കാരന്തൂർ.

വാഴൂർ ജോസ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here