ജില്ല ഭരണകൂടവും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നടന്ന ചർച്ചയിൽ കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താമെന്ന് തീരുമാനം. സാമ്പിൾ വെടിക്കെട്ടും പൂരം എക്സിബിഷനും ഒഴിവാക്കും. പൂരത്തിനു മുൻപുള്ള ദിവസങ്ങളിലെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും പൂരത്തിന് കൂടുതൽ ഇളവുകൾ വേണോ എന്ന് തീരുമാനിക്കുക.
ബുധനാഴ്ച ചേരുന്ന യോഗത്തിലായിരിക്കും പൂരത്തിന് അണിനിരത്താവുന്ന ആനകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ നടക്കുക. അതേസമയം


































