ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.
400 പുതിയ തസ്തിക കൂടി സൃഷ്ടിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിൽ 113 എണ്ണം പൊലീസ് സര്‍വീസിലാണ് നല്‍കുന്നത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം കെ.എ.പി 6 എന്ന പേരില്‍ പൊലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനും തീരുമാനമായി.
പ്രതിഷേധിച്ച ദേശീയ ഗെയിംസ് ജേതാക്കള്‍ അടക്കമുള്ളവര്‍ക്കാണ് നിയമനം നല്‍കുക .2015ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയവര്‍ക്കാണ് ജോലി ലഭിക്കുക. അതേസമയം സെക്രട്ടറിയേറ്റ് നടയിൽ വിവിധ റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരം തുടരുകയാണ്. എന്നാൽ മന്ത്രിസഭാ തീരുമാനം വന്നതോടെ ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ സമരം അവസാനിപ്പിച്ചു.
                









































