നടൻ അജിത്തിന്റെ കടുത്ത ആരാധകനാണെന്ന് പറയപ്പെടുന്ന പ്രകാശ് എന്ന യുവാവ് ആത്മഹത്യ ചെയ്തു. അജിത്തിന്റെ പേരും അദ്ദേഹത്തിന്റെ സിനിമയിലെ വാചകങ്ങളും പ്രകാശ് ശരീരത്തിലുടനീളം പച്ചകുത്തിയിരുന്നു. ഇതേ തുടർന്ന് പ്രകാശ് സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നീട് ചില ടെലിവിഷൻ പരിപാടികളിലും പ്രകാശ് അതിഥിയായി എത്തിയിട്ടുണ്ട്.

വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രകാശിനെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്. തലാ അജിത്ത് ആരാധകർ പ്രകാശിന് ആദരാഞ്ജലി അർപ്പിച്ചു.