gnn24x7

ഗില – പൂർത്തിയായി

0
322
gnn24x7

റൂട്ട്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ.മനു ക്ഷണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗില – എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്, മണിമല, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു. സമൂഹമാധ്യമങ്ങൾ യുവതലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ ഡോ.മനു കൃഷ്ണൻ അവതരിപ്പിക്കുന്നത്. മാറുന്ന സമൂഹത്തിൻ്റെ നേർക്കാഴ്ച്ച എന്ന പോലെനേർക്കുനേർ നോക്കാത്ത ഒരു സമൂഹത്തിൻ്റെ പ്രതിനിധികളെ ചൂണ്ടിക്കാണിക്കുന്ന ഗറ്റ് സാപ്പ്‌’ എന്ന സമൂഹമാധ്യമത്തിൻ്റെ ദുരുപയോഗത്തിന് ഇരയായ ഒരു കൂട്ടം യുവതലമുറയും അതിനെ തുടർന്നുണ്ടായ തുടർ കൊലപാതകങ്ങളും അടയ്ക്കുന്നതാണ് ഈ ചിത്രം.

പുതുമുഖം സുഭാഷ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായികമാർ ശ്രിയാ, അനഘ എന്നിവരാണ്.ഇന്ദ്രൻസ്, കൈലാഷ്, റിനാസ്, ഡോ. ഷിനോയ് അൻസാരി, നിയാ, ഡോ. ഷിയാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം – ഡോ. മനു കൃഷ്ണൻ.ഛായാഗ്രഹണം. ശ്രീകാന്ത്.എഡിറ്റിംഗ് ഷമീർ മുഹമ്മദ്.അസ്സോസ്സിയേറ്റ് ഡയറക്ടർ. അനീഷ് ജോർജ്കിയേറ്റീവ് ഹെഡ് – പ്രമോദ്.കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനർ – അശ്വിൻ

വാഴൂർ ജോസ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here