gnn24x7

നടി അഞ്ജലി നായർ വിവാഹമോചിതയാകുന്നു ?

0
454
gnn24x7

മലയാള സിനിമയിൽ ചെറിയ, ചെറിയ വേഷങ്ങളിൽ കൂടി കടന്നു വന്ന ഒരു നടിയാണ് അഞ്ജലി നായർ. ഒരുപാടു സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അഞ്ജലിക്ക് മികച്ച റോളുകൾ ലഭിച്ചിരുന്നില്ല. ഇതിനിടക്കാണ് അഞ്ജലിക്ക് ദൃശ്യം 2വിൽ കരിയറിലെ തന്നെ സരിത എന്ന മികച്ച വേഷം ലഭിക്കുന്നത്.

ഇപ്പോൾ അഞ്ജലി നായർ വിവാഹ മോചിതയാവാൻ പോകുന്നു എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒരു പ്രമുഖ ഓൺലൈൻ ചാനൽ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കോടതിയുടെ പുറത്ത് വിവാഹ മോചനത്തിനായി കാത്തിരിക്കുന്ന അഞ്ജലിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഫാഷൻ ഫോട്ടോഗ്രാഫറും , സിനിമ ഡയറക്ടർ ആയ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ഏപ്രിലിൽ24ന് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവരുടെ മകളാണ് ആവണി. കഴിഞ്ഞ 5 വർഷം ആയി അനീഷും അഞ്ജലിയും പിരിഞ്ഞു ജീവിക്കുകയാണ്. ആവണിയുടെ ജന്മദിനത്തിൽ മാത്രമാണ് ഇവർ തമ്മിൽ കാണാറുള്ളത്. അഞ്ജലിയുടെ വക്കീൽ ദൃശ്യം സിനിമയിലെ ജോർജ് കുട്ടീടെ വക്കീൽ ആയി വേഷം ഇട്ട ശാന്തി ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here