gnn24x7

പ്രവാസികളുടെ കോവിഡ് പരിശോധന സൗജന്യമാക്കിയ കേരളസർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് യുകെ & അയർലണ്ട് കമ്മറ്റി

0
296
gnn24x7

വിദേശത്തു നിന്ന് വരുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമായി നൽകുന്ന കേരളസർക്കാർ തീരുമാനം എൽഡിഎഫ്  യുകെ & അയർലണ്ട് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസർക്കാരിന്റെ കരുതലിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് കമ്മറ്റി വിലയിരുത്തി.

കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തിൽ വിദേശത്തുനിന്നു വരുന്ന യാത്രക്കാർ എയർപോർട്ടിൽ സ്വന്തം ചിലവിൽ പരിശോധന നടത്തണമെന്ന കേന്ദ്രസർക്കാർ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരമൊരു നിർദ്ദേശം അധിക ബാധ്യതയാണ് പ്രവാസികളിൽ വരുത്തിവച്ചത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികൾ ആണ് കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ കേരളത്തിൽ ഇടതുപക്ഷ ജനകീയസർക്കാർ നടപ്പിലാക്കിയത്. ഈ  ജനപക്ഷ സർക്കാർ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സർക്കാരിന്റെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും അണിചേരണമെന്നും എൽഡിഎഫ് യുകെ & അയർലണ്ട് കമ്മിറ്റി ആഹ്വാനം ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here