ബാർമർ: രാജസ്ഥാനിലെ 18 കാരിയായ പെൺകുട്ടി തന്നെ വിൽക്കാൻ ശ്രമിച്ചതിന് പിതാവിനും പിതൃ ബന്ധുക്കൾക്കുമെതിരെ പോലീസ് പരാതി നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി തന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് അമ്മയെ തീകൊളുത്തിയെന്നും ആരോപിച്ചു.
പെൺകുട്ടി തന്റെ അച്ഛന്റെയും ബന്ധുക്കളുടെയും ശ്രമങ്ങളെ ചെറുക്കാൻ ശ്രമിച്ചപ്പോൾ തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞു. ചില ആളുകൾ അവളെ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ അവൾ രക്ഷപ്പെട്ടു എന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.
നിലവിൽ പെൺകുട്ടി അവളുടെ മാതൃബന്ധുക്കളോടൊപ്പമാണ് താമസിക്കുന്നത്. അമ്മയുടെ ബന്ധുക്കൾ തന്നെ തട്ടി കൊണ്ടുപോയി എന്ന് പിതാവും പിതാവിന്റെ ബന്ധുക്കളും ചേർന്ന് തെറ്റായ കേസ് ഫയൽ ചെയ്തതിന് ശേഷമാണ് പെൺകുട്ടി പിതാവിനും പിതൃ ബന്ധുക്കൾക്കുമെതിരെ പോലീസ് പരാതി നൽകിയത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിതാവിനും പിതൃ ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.