gnn24x7

പത്തു വയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യു പി യിൽ സെപ്റ്റിക് ടാങ്കിൽ വീണ് അഞ്ചു പേ‌ർ മരിച്ചു

0
181
gnn24x7

പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരന്മാരും മറ്റ് രണ്ട് പേരും ചൊവ്വാഴ്ച ആഗ്രയിലെ ഫത്തേഹാബാദ് പ്രദേശത്തെ സെപ്റ്റിക് ടാങ്കിൽ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഫത്തേഹാബാദ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ പ്രതപ്പുര ഗ്രാമത്തിലാണ് പത്ത് വയസുകാരനായ അനുരാഗ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണത്.

സോനു (25), രാം ഖിലാഡി, ഹരിമോഹൻ (16), അവിനാശ് (12) എന്നിവരാണ് ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ചത്. ഹരിമോഹൻ, അവിനാശ്, അനുരാഗ് എന്നിവരാണ് സഹോദരങ്ങൾ. ഗ്രാമവാസികളാണ് ഇവരെ ടാങ്കിൽ നിന്ന് പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here