മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും.വയലാര്‍ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം 21ന് അവസാനിക്കുന്നത്.
കോണ്‍ഗ്രസിന്റെയും മുസ്‌ലീം ലീഗിന്റെയും സി.പി.ഐ.എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. ഏപ്രിൽ 12 ന് രാവിലെ 9 മണി മുതൽ 4 മണി വരെയാണ് എം എൽ എ മാർക്ക് വോട്ട് ചെയ്യാനുള്ള സമയം. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണല്‍ നടക്കുക.