67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാനായിരുന്നില്ല. മലയാളത്തിന് 9 അവർഡുകൾ ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുത്തത്.മികച്ച നടി കങ്കണ റൌണട്ട്(മണികര്‍ണ്ണിക,പങ്ക), മികച്ച നടൻ മനോജ് ബാജ്പെയ്(‘ഭോൺസ്ലേ), തമിഴ് നടൻ ധനുഷ്(അസുരൻ).
മികച്ച സഹനടനുള്ള പുരസ്കാരം ‘സൂപ്പർ ഡീലക്സി’ലെ പ്രകടനത്തിലൂടെ വിജയ് സേതുപതിക്ക് ലഭിച്ചു. ബരാട്ടർ ഹൂരെയ്ൻ എന്ന സിനിമയൊരുക്കിയ സഞ്ജയ് പുരൻ സിങ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി.
മലയാളത്തിൽ മികച്ച സിനിമ- കള്ളനോട്ടം, മികച്ച അനിമേഷൻ ചിത്രം- രാധ, മികച്ച തമിഴ് ചിത്രം- അസുരൻ, ശബ്ദലേഖനം- റസൂൽപൂക്കുട്ടി, മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ, മികച്ച വസ്ത്രാലങ്കാരം- വി. ശശി, സുജിത്ത് സുധാകരൻ, മികച്ച ഹിന്ദി ചിത്രം ഛിഛോരെ.




































