gnn24x7

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ -ആരംഭിക്കുന്നു

0
369
gnn24x7

അഭിനയ രംഗത്ത് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിലേറെയുള്ള തൻ്റെ അനുഭവത്തിൻ്റെ കരുത്തുമായി മോഹൻലാൽ എന്ന നടൻ ആദ്യമായി ഒരു ചിത്രത്തിൻ്റെ ക്യാപ്റ്റനാകുന്നു എന്ന വാർത്ത നമ്മുടെ ചലച്ചിത്ര രംഗത്ത് വലിയ കൗതുകവും പ്രതീക്ഷയും ഉയർത്തിയിട്ട് രണ്ടു വർഷത്തോളമാകുന്നു. രണ്ടായിരത്തി ഇരുപത് മദ്ധ്യത്തിൽ ആരംഭിക്കാനിരുന്ന ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം അൽപ്പം നീണ്ടു പോയെങ്കിലും അതും ഏറെ അനുഗ്രഹമായി മാറ്റിക്കൊണ്ട് ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻസിൻ്റെ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുവാൻ മോഹൻലാലിനു കഴിഞ്ഞു.

ധാരാളം ഹോം വർക്കുകൾ വേണ്ട ഒരു ചിത്രമാണ്  ബറോസ്. സെറ്റ് ഡിസൈൻ, ത്രിഡി വർക്കുകൾ, മ്യൂസിക്ക് പ്രൊഡക്ഷൻ, സ്ക്രിപ്റ്റ് ഡിസ്ക്കഷൻ, എന്നിങ്ങനെയുള്ള ജോലികൾ നടന്നു പോന്നിരുന്നു. കൊച്ചിയിലെ, കാക്കനാട് നവോദയാ സ്റ്റുഡിയോയിലാണ് ഈ ജോലികൾ നടക്കുന്നത്. ചിത്രത്തിലെ ഇൻ്റീരിയർ ഭാഗങ്ങൾ സെറ്റൊരുക്കി നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. ദക്ഷിണ ഏഷ്യയിലെ ഏറ്റം മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ് ഛായാ ഗ്രാഹകൻ.

മലയാള സിനിമയിൽ നിരവധി പ്രതിമകൾ സമ്മാനിച്ച ജിജോ പുന്നൂസിൻ്റെ രചനയിലാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥ്വിരാജും ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികളിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ കെ.പി.നമ്പ്യാതിരിയാണ് ത്രിഡി വിഭാഗത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഈ മാർച്ച് മുപ്പത്തിയൊന്നിന് ആരംഭിക്കുന്നു.

ആറാട്ട് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ ഇതിനിടയിൽ ബിഗ് ബോസിൻ്റെ ചിത്രീകരണത്തിലും ബറോസിൻ്റെ പ്രീപ്രൊഡക്ഷൻ ജോലികളിലുമായി സജീവമാണ്. ഒരു ചിത്രവും പുതിയതായി കമിറ്റ് ചെയ്യാതെ തൻ്റെ നിറസാന്നിദ്ധ്യവും മനസ്സും ഈ ചിത്രത്തിനു വേണ്ടി സമർപ്പിച്ചിരിക്കുന്നു മോഹൻലാൽ. പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത് ‘വാസ്ക്കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.

നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് കാത്തിരിക്കുന്നത് യഥാർത്ഥ അവകാശിയേയാണം. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതിലൂടെയാണ് ചിത്രത്തിനു പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നതും. മോഹൻലാൽ നായക കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നു ‘കുട്ടി ബറോസായി എത്തുന്നത് പോളിവുഡ് താരം ഷൈലയാണ്. പതിമൂന്നുകാരനായേലിഡിയൻ ആണ് സംഗീത സംവിധായകൻ.

മോഹൻലാലിനും പ്രഥ്വിരാജിനും പുറമേയുള്ള അഭിനേതാക്കളെല്ലാം ഹോളിവുഡ്ഡിൽ നിന്നുള്ളവരാണ്. ജിജോ പുന്നൂസാണ് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. ഗോവയാണ് ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ കൺട്രോളർ.’ സിദ്ദു പനയ്ക്കൽപ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സജി ജോസഫ്.- ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ മാനേജർ – ശശിധരൻ കണ്ടാണിശ്ശേരി. ഫിനാൻസ് കൺട്രോളർ- മനോഹരൻ പയ്യന്നൂർ. ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here