gnn24x7

നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു; ഫോട്ടോഗ്രാഫറെ തപ്പി സോഷ്യൽ മീഡിയ

0
268
gnn24x7

ചതുര്‍മുഖം സിനിമയുടെ വാര്‍ത്തസമ്മേളനത്തില്‍ പുതിയ മേക്കോവറില്‍ എത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

നടിയുടെ ലുക്ക് കണ്ട് മാത്രമല്ല ആ ചിത്രങ്ങൾ എടുത്ത എല്ലാവരും ഞെട്ടി. മലയാള സിനിമയിലെ ഏറ്റവും പ്ര​ഗൽഭ്യനായ ഒരു ഫോട്ട​ഗ്രാഫറാണ് തന്റെ ചിത്രം എടുത്തതെന്ന് മഞ്ജു തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

ആ ചിത്രങ്ങളെടുത്തത് മറ്റാരുമല്ല മമ്മൂട്ടിയാണ് ആ ഫോട്ടോഗ്രാഫര്‍. ദി പ്രീസ്റ്റ് സെറ്റില്‍ വെച്ച് മമ്മൂട്ടിയെടുത്ത മൂന്ന് ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here