സ്പുട്‌നിക് ലൈറ്റ് എന്ന ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ. വാക്‌സിന് റഷ്യയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അംഗീകാരം നൽകിയതായി റിപ്പോർട്ട്. വാക്‌സിൻ ധനസഹായം ചെയ്യാൻ സഹായിച്ച റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ((RDIF) ഒരു പ്രസ്താവനയിൽ പറഞ്ഞു, രണ്ട് ഡോസ്കളുള്ള സ്പുട്നിക് വി (91.6%) എടുക്കുന്നതിനേക്കാളും ഫലപ്രദമാണ് 79.4% വരുന്ന സ്പുട്‌നിക് ലൈറ്റ്.
“2020 ഡിസംബർ 5 നും 2021 ഏപ്രിൽ 15 നും ഇടയിൽ റഷ്യയുടെ ബഹുജന പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമായി കുത്തിവയ്പ്പ് നടത്തിയ 28 ദിവസത്തിനുശേഷം എടുത്ത ഡാറ്റയിൽ നിന്നാണ് ഫലങ്ങൾ ലഭിച്ചത്. 60 ലധികം രാജ്യങ്ങളിൽ ഉപയോഗിക്കാൻ റഷ്യൻ വാക്സിൻ അംഗീകരിച്ചു.
എന്നാൽ ഇത് ഇതുവരെ യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ചിട്ടില്ല. കൊവിഡ് വൈറസിന്റെ ജനിതക മാറ്റം വന്ന എല്ലാ സ്‌ട്രെയിനുകള്‍ക്കും വാക്‌സിന്‍ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായതെന്ന് അധികൃതർ അവകാശപ്പെടുന്നു.
ആഗോളതലത്തിൽ 20 ദശലക്ഷത്തിലധികം ആളുകൾക്ക് സ്പുട്‌നിക് വി യുടെ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു.







































