അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു സെക്കൻഡറി സ്കൂളിന് സമീപം നടന്ന സ്ഫോടനത്തിൽ മരണം 60 ആയി. ആക്രമണത്തിൽ മരിച്ചവരിലേറെയും പതിനഞ്ച് വയസിൽ താഴെയുള്ളവരാണ്. ശനിയാഴ്ചയുണ്ടായ കാർബോംബ് ആക്രമണത്തിൽ 150ലേറെ വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികൾ ശനിയാഴ്ച കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് റിപ്പോർട്ട്.
ദഷ്‌തെ ബാർച്ചിലുള്ള സ്‌കൂൾ കവാടത്തിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. കുട്ടികൾ സ്‌കൂൾ സമയം കഴിഞ്ഞ് മടങ്ങുന്ന സമയത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.