തിരുപ്പതി: ഓക്സിജൻ ടാങ്കറുകൾ എത്താൻ വൈകിയതിനെ തുടർന്ന് തിരുപ്പതിയിലെ റുയിഅ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 11 കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്ട്. ചെന്നൈയില്‍ നിന്നും എത്തേണ്ട ഓക്സിജന്‍ ടാങ്കറുകളാണ് വൈകിയത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് മരിച്ചവരിൽ ഏറെയും. മുക്കാൽ മണിക്കൂറോളം ഓക്സിജൻ വിതരണം തടസ്സപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടു.
ഇന്ന് മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കുമെന്നും എന്നാണ് സൂചന. അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.