gnn24x7

ഇന്ത്യക്കാർക്കിത് അഭിമാനനിമിഷം; ഡോ.ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് ഉന്നതചുമതലയിലേക്ക്

0
778
gnn24x7

ഡബ്ലിൻ: ഡോ.ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ നാഷണല്‍ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്‌സിംഗ് സര്‍വീസസിന്റെനേതൃചുമതലയില്‍  നിയമതിനായി. അയര്‍ലണ്ടിലെ  ബിമോണ്ട് ആശുപത്രിയില്‍ (ലെവൽ  ഫോർ) ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുമ്പോഴാണ്  കോവിഡ് 19ബോധവത്കരണത്തിനും വിവിധ സേവനങ്ങള്‍ക്കുമുള്ള അംഗീകാരമായി ആരോഗ്യസേവനരംഗത്തെ  ഉന്നത നിയമനത്തിന് അര്‍ഹനായിരിക്കുന്നത്.

ഇതാദ്യമാണ് ഇന്ത്യയിൽ നിന്നും ഒരാൾ ഈ  പദവിയിൽ  എത്തുന്നത്.ബിമോണ്ട് ആശുപത്രിയില്‍ ഡോ. ടോണിയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ചഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഐപിസി) വിഭാഗംഅയര്‍ലണ്ടില്‍ കോവിഡ് പരിചരണരംഗത്തു ശ്രദ്ധനേടുകയും  മാതൃകയാവുകയുംചെയ്തു.റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഫാക്കല്‍ട്ടിയും  ലക്ചററും  റിസര്‍ച്ച്അസോസിയേറ്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായി ഇദ്ദേഹംസേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ല്‍ കോവിഡ് മഹാമാരിയുടെപ്രരംഭഘട്ടത്തില്‍ ഇതിനെ  നേരിടുന്നതില്‍ കാര്യമായ പ്രായോഗിക സംരഭങ്ങളുംബോധ്യങ്ങളുമില്ലാതിരിക്കെ ഡോ. ടോണിയുടെ നിരീക്ഷങ്ങളും പ്രബോധനങ്ങളുംപൊതുആരോഗ്യ സുരക്ഷാ രംഗത്ത്  ദിശാബോധം പകര്‍ന്നു.

കെയര്‍ഹോമുകള്‍, ഹെല്‍ത്ത് സയന്‍സസ് കോളജുകള്‍ എന്നിവയ്ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സംബന്ധിയായി ഇദ്ദേഹം അര്‍ജിച്ചകണ്ടെത്തലുകളും ബോധവത്കരണവും ഏറെ സാഹായകരമായി. ഇതുമായി ബന്ധപ്പെട്ട് ഡോ.ടോണി തയാറാക്കിയ യൂ ട്യൂബ് പ്രാഗ്രാം ആയിരക്കണക്കിന് പേര്‍വീക്ഷിക്കുകയും കോവിഡ് സംബന്ധിയായ അറിവുകള്‍ ആര്‍ജിക്കുകയും ചെയ്തു.കോവിഡ് സുരക്ഷ, പരിചരണം എന്നിവ സംബന്ധിയായി ആരോഗ്യവകുപ്പിന്റെപ്രസിദ്ധീകരണങ്ങളിലും പോര്‍ട്ടലുകളിലും ഇദ്ദേഹം ഏറെ വിവരങ്ങള്‍പങ്കുവെച്ചിരുന്നു.  ഐറീഷ് ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്റെ 2,50,000 യൂറോയുടെ ഹെൽത്ത് റിസേർച് അവാർഡിനും അർഹനായി.

ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ സൊസൈറ്റി (യുകെ)യുടെ റിസേർച്ച്  സ്കോളർഷിപ്പിനും ഇദ്ദേഹം കഴിഞ്ഞ വര്‍ഷം അര്‍ഹനായി. ഐപിസിയുടെ മുന്‍നിര ഗവേഷനായ ഡോ.ടോണിതോമസ്  ഇതോടകം 30 പ്രസിദ്ധീകരണങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളുംപ്രസാധനം  ചെയ്തിട്ടുണ്ട്. ആതുരശുശ്രൂഷയിലും സാമൂഹിക ആധ്യാത്മിക രംഗങ്ങളിലും സജീവസാന്നിധ്യമായ ടോണിനഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട്, ഡബ്ലിന്‍ സൈമണ്‍ കമ്യൂണിറ്റി, പാരീഷ്കൗണ്‍സില്‍, മതബോധനം, യൂത്ത് കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍പ്രവര്‍ത്തിക്കുന്നു. അയര്‍ലണ്ടിലെ ആദ്യകാല മലയാളികുടിയേറ്റക്കാരിലൊരാളായ ഇദ്ദേഹം ഡബ്ലിനിലെ ബീമോണ്ടിലാണ് കുടുംബസമേതംതാമസിക്കുന്നത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ.ടോണി കാഞ്ഞിരപ്പള്ളി എകെജെഎംസ്‌കൂളില്‍ പഠനശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് പഠനവും, ഡബ്ലിൻ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് തിയോളജിയിൽ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ നീന നടുവിലേക്കുറ്റ്(സ്റ്റാഫ്‌ നേഴ്സ്, ബീമോണ്ട് ഹോസ്പിറ്റൽ) മക്കൾ :ജെന്നിഫർ (ഫാർമസിസ്റ്റ്,ഡബ്ലിൻ), ക്രിസ്റ്റി (സയന്റിസ്റ്റ്, ഫൈസർ, ഡബ്ലിൻ ), ഡയാന(സീനിയർ സ്കൂൾ വിദ്യാർഥിനി).

വാർത്ത; രാജു കുന്നക്കാട്ട്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here