ഗാസയിൽ വ്യോമാക്രമണത്തിൽ നൂറിലധികം പേർ മരിച്ചു. തിങ്കളാഴ്ച ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചതുമുതൽ 27 കുട്ടികളടക്കം 103 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 580 ഓളം പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗാസയുടെ വടക്ക് ഭാഗത്തേക്ക് പീരങ്കി ഷെല്ലുകൾ പ്രയോഗിച്ച് ഇസ്രായേൽ വ്യോമാക്രമണത്തിൽ വീടുകൾ നശിപ്പിച്ചു. വ്യോമാക്രമണം തുടരുന്ന ഇസ്രാഈല്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇസ്രാഈല്‍ നേരിട്ടുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങളാണ് വ്യോമാക്രമണങ്ങള്‍ക്ക് വഴിവെച്ചത്







































