gnn24x7

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴയും കടലാക്രമണവുമുണ്ടാകും

0
194
gnn24x7

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അതേസമയം ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടും, കോട്ടയം ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് കളക്ടർമാർ അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ശക്തമാകുകയും നാളെ അത് അതിതീവ്രമാകുകയും ചെയ്യും എന്നാണ് റിപ്പോർട്ട്. അതേസമയം ചുഴലിക്കാറ്റ് പടിഞ്ഞാറൻ തീരങ്ങളിൽ ശക്തിയാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് ഒൻപത് എൻ.ഡി.ആർ.എഫ് സംഘത്തെ അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾക്കായി പ്രത്യേക വിമാനത്തിൽ കേരളത്തിലേക്ക് എത്തിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here