ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 137 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 36 കുട്ടികളും ഉൾപ്പെടുന്നു. 900ലധികം പേർക്കാണ് പരുക്കേറ്റത്. അതേസമയം ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു.
ലോകരാഷ്ട്രങ്ങളും ഇസ്രാഈലിലെ തന്നെ വിവിധ ഗ്രൂപ്പുകളും ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് നെതന്യാഹു സര്‍ക്കാരിന്റെ നിലപാട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഐക്യരാഷ്ട്ര രക്ഷാ സമിതി നാളെ വീണ്ടും യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
 
                






