gnn24x7

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

0
565
gnn24x7

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വനനശീകരണത്തിനെതിരായ ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദര്‍ലാല്‍ ബഹുഗുണ.

ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയായിരുന്നു സുന്ദർലാൽ ബഹുഗുണ. 2009 ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ചിപ്‌കോ മുന്നേറ്റം എന്നാൽ വനനശീകരണത്തിനെതിരെ മരങ്ങളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന സമരരീതിയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here