തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹെക്കമാന്‍ഡ് തീരുമാനിച്ചു. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തീരുമാനം അറിയിച്ചത്.
യുവ എംഎല്‍എ മാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെയും നിലപാട്.