തിരുവനന്തപുരം: 15-ാം കേരള നിയമസഭയിലെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തൃത്താല എം.എല്‍.എയും മുന്‍ എം.പിയുമായ എം.ബി രാജേഷാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആദ്യ വോട്ട് രേഖപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്.
രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് പതിനൊന്നരയോടെ തീര്‍ന്ന് വോട്ടെണ്ണല്‍ തുടങ്ങും. കേരള നിയമസഭയുടെ ഇരുപത്തിമൂന്നാമത് സ്പീക്കറെയാണ് ഇന്ന് തെരഞ്ഞെടുക്കന്നത്. ഡെപ്യൂട്ടി സ്പീക്കറെ പിന്നീട് തെരഞ്ഞെടുക്കുന്നതായിരിക്കും.







































