പൂനെ: 22 കാരിയായ യുവതി അമ്മായിയമ്മയെ ബ്ലൗസ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു. പിന്നീട് ഭർത്താവിന്റെ സഹായത്തോടെ മൃതദേഹം ഒരു ചാക്കിലാക്കി ഉപേക്ഷിക്കുവാൻ ശ്രമിച്ചുവെന്ന് പൂനെ പോലീസ് അറിയിച്ചു.
ബെബി ഗൗതം ഷിൻഡെ (50) ആണ് കൊല്ലപ്പെട്ടത്. പ്രതി പൂജയും ഭർത്താവും അറസ്റ്റിലായി. ഇക്കഴിഞ്ഞ മെയ് 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തർക്കത്തിനൊടുവില്‍ പ്രകോപിതയായ പൂജ, അമ്മായിഅമ്മയെ ഒരു വസ്ത്രം ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭർത്താവിന്‍റെ സഹായത്തോടെ ചാക്കിലാക്കിയ മൃതദേഹം സമീപത്തെ ഒരു ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു.









































