വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) പ്ലാന്റിൽ തീപിടുത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.തീ അണയ്ക്കുന്നതിനായി ഫയർ എഞ്ചിനുകൾ ഉടൻ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റ് റിഫൈനറി പ്രവർത്തനങ്ങൾ സാധാരണമായി നടക്കുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംഭവം നടന്നത്.
അപകട കാരണം കണ്ടെത്തിയിട്ടില്ല. കൂടുതൽ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാരെ പ്ലാന്റിൽ നിന്ന് ഒഴിപ്പിക്കാൻ മുന്നറിയിപ്പ് മണി മുഴക്കി. വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കിയാണ് തീ അണച്ചതെന്ന് വിശാഖപട്ടണം ജില്ലാ കളക്ടർ വി വിനയ് ചന്ദ് പറഞ്ഞു. അപകടത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.









































