gnn24x7

ഉത്തർപ്രദേശിൽ 20 ഓളം ഗ്രാമീണർക്ക് കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു

0
489
gnn24x7

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ 20 ഓളം ഗ്രാമീണർക്ക് വാക്സിൻ മാറി കുത്തിവെച്ചു. ഇവര്‍ക്ക് ആദ്യ ഡോസായി കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരുന്നു നല്‍കിയത് , എന്നാല്‍ കോവാക്‌സിന്‍ ആണ്രണ്ടാമത്തെ ഡോസായി കുത്തിവച്ചത്.

വാക്സിൻ സ്വീകരിച്ചവരിൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഒരു വാക്‌സിന്‍ തന്നെ രണ്ട് ഘട്ടത്തിലും നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അപ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു ഗുരുതര വീഴ്ച സംഭവിക്കുന്നത്‌.

നേപ്പാൾ അതിർത്തിയോട് ചേർന്ന ഗ്രാമത്തിലാണ് സംഭവം. ഏപ്രിൽ ആദ്യ വാരത്തിൽ ഒരു പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ ജനങ്ങൾക്ക് അവരുടെ ആദ്യത്തെ ഡോസുകൾക്ക് കോവിഷീൽഡ് ലഭിച്ചിരുന്നു. മെയ് 14 ന്, രണ്ടാമത്തെ ഡോസിനായി അവർ മടങ്ങിയെത്തിയപ്പോൾ അവർക്ക് കോവാക്സിൻ നൽകുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here