ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണങ്ങളും നിയമങ്ങളും അട്ടിമറിയും തുടരുന്നു. നിലവിൽ ലക്ഷദ്വീപിലെ 15 സ്‌കൂളുകള്‍ അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടി പൂട്ടിയതായാണ് റിപ്പോര്‍ട്ട്.
ലക്ഷദ്വീപിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് ദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ദ്വീപിൽ നിന്നു ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാനായി വൻകരയിലെത്തിക്കാനുള്ള എയർ ആംബുലൻസ് ഉപയോഗം നിയന്ത്രിക്കാൻ നാലംഗ സമിതിയെ അഡ്മിനിസ്ട്രേറ്റർ നിയമിച്ചതായാണ് റിപ്പോർട്ട്.
ലക്ഷദ്വീപിലെ പുതിയ നിയമങ്ങൾക്കെതിരെയും അഡ്മിനിസ്ട്രേറ്റർക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യത സ്പീക്കർ എം ബി രാജേഷ് പരിശോധിച്ചുവരികയാണ്.




































