ന്യൂഡൽഹി: ട്വിറ്ററിനോട് രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര സർക്കാർ. ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളിൽ പാലിച്ചില്ലെങ്കിൽ ട്വിറ്ററിൽ നിന്ന് മന്ത്രിമരുടേത് ഉൾപ്പടെയുള്ള ഔദ്യോഗിക പേജുകൾ ഒഴിവാക്കിയേക്കും എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് നിയമം എങ്ങനെയാകണമെന്ന് നിർദേശിക്കേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കൂടാതെ കോൺഗ്രസ് ടൂൾ കിറ്റ് കേസിലും ട്വിറ്ററിനെതിരെ കേസെടുക്കണോ എന്ന് ഡൽഹി പൊലീസും ഉടൻ തീരുമാനമെടുക്കും.
ടൂൾ കിറ്റ് വിഷയത്തിൽ റെഡ് ഫോർട്ട് ആക്രമണത്തിൽ ക്യത്യമായ വിവരങ്ങൾ അല്ല ട്വീറ്റർ പങ്ക് വച്ചത് എന്നതാണ് ആരോപണം.