തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചതു മൂലം 42 കുട്ടികൾ അനാഥരായി. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികൾ 980. സർക്കാർ നടത്തിയ കണക്കെടുപ്പ് വിവരങ്ങൾ കേന്ദ്ര സർക്കാരിനു കൈമാറി. സുപ്രീംകോടതിയിലും പട്ടിക സമർപ്പിക്കും.
അതേസമയം കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 3 ലക്ഷം രൂപ വീതം നൽകുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 18 വയസ്സാകുന്നതു വരെ പ്രതിമാസം 2000 രൂപയും നൽകുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. കേന്ദ്രസർക്കാരും കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂൾ വിദ്യാഭ്യാസവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തുടനീളം 577 കുട്ടികൾ അനാഥരാണെന്ന് വനിതാ ശിശു വികസന മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.