അങ്കമാലി: ലോക്ക്ഡൗൺ ലംഘിച്ച് പള്ളിയിൽ ചടങ്ങു നടത്തിയ സംഭവത്തില്‍ പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പൂവത്തുശേരി പള്ളി വികാരി ഫാ. ജോസഫ് പാലാമറ്റത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ ലംഘിച്ച് ആദ്യകുര്‍ബാന ചടങ്ങ് നടത്തിയതിനാണ് വൈദികനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 22 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നു രാവിലെയായിരുന്നു പള്ളിയിൽ ആദ്യകുര്‍ബാന നടന്നത്. കുട്ടികളുള്‍പ്പടെ നിരവധി പേർ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചത്.
വൈദികനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച ശേഷം പിഴയടപ്പിച്ച് പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.







































